ഷഹബാസ് കൊലപാതകക്കേസ്; ഒരു വിദ്യാര്‍ത്ഥി കൂടി കസ്റ്റഡിയില്‍

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ ഒരു വിദ്യാര്‍ത്ഥിയെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഷഹബാസിനെ കൂട്ടംകൂടി മര്‍ദ്ദിച്ചതില്‍ ഈ വിദ്യാര്‍ത്ഥിക്കും പങ്കുണ്ടെന്ന കണ്ടെത്തലിലാണ് പോലീസ് നടപടി. ഇന്‍സ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതോടെ ഷഹബാസ് കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഘര്‍ഷത്തില്‍ പങ്കെടുത്ത കൂടുതല്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേ സമയം ഷഹബാസിന്റെ കൊലപാതകക്കേസില്‍ കൂടുതല്‍ സൈബര്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഷഹബാസിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് സന്ദേശങ്ങള്‍ കൈമാറിയ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ചാറ്റുകളെക്കുറിച്ചും ഗ്രൂപ്പിന്റെ അഡ്മിന്‍മാരെ കുറിച്ചും പോലീസ് വിശദമായ വിവരങ്ങള്‍ തേടും. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ വ്യക്തത വരുത്താനാണ് പോലീസിന്റെ നീക്കം.