സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാര്‍; കനത്ത സുരക്ഷയൊരുക്കി പോലീസ്

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. രാപകല്‍ സമരത്തിന്റെ തുടര്‍ച്ചയായാണ് സെക്രട്ടേറിയറ്റ് ഉപരോധം. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. അതേസമയം ഗേറ്റുകളെല്ലാം അടച്ചുപൂട്ടിയ പോലീസ്, കനത്ത സുരക്ഷയാണ് സെക്രട്ടേറിയറ്റിന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Also Read; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കി ഹൈക്കോടതി
സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്. രാപകല്‍ സമരത്തിന്റെ 36-ാം ദിവസത്തിലാണ് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ സെക്രട്ടേറിയറ്റ് ഉപരോധത്തിലേക്ക് ആശാവര്‍ക്കര്‍മാര്‍ കടന്നത്. രാവിലെ ഒന്‍പതു മുതല്‍ ആരംഭിച്ച സമരം വൈകുന്നേരം വരെയാണുള്ളത്.
അതേസമയം, ആരോഗ്യവകുപ്പ് ആശമാര്‍ക്കായി സംഘടിപ്പിക്കുന്ന പാലിയേറ്റീവ് കെയര്‍ പരിശീലന പരിപാടിയും ഇന്നുതന്നെയാണ് നടക്കുന്നത്. എന്നാല്‍ ഇത് ബഹിഷ്‌കരിക്കുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..