#news #Top Four

ഇന്ത്യയാണോ പാകിസ്താനാണോ മികച്ച ക്രിക്കറ്റ് ടീമെന്ന് ചോദ്യം; താന്‍ ക്രിക്കറ്റ് വിദഗ്ധനല്ലെന്ന് മോദി

ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആവേശമാണ്. ഇതില്‍ ഇന്ത്യയാണോ പാകിസ്താനാണോ മികച്ച ടീമെന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉത്തരമാണ് ചര്‍ച്ചയാവുന്നത്.

ഏതാണ് മികച്ച ടീമെന്ന ചോദ്യത്തിന് താന്‍ ക്രിക്കറ്റ് വിദഗ്ധനല്ലെന്ന മറുപടിയാണ് മോദി നല്‍കിയത്. ലെക്സ് ഫ്രിഡ്മാനുമൊത്തുള്ള പോഡ്കാസ്റ്റ് സംഭാഷണത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ക്രിക്കറ്റ് കളിയുടെ സാങ്കേതികകാര്യങ്ങളിലേക്ക് വന്നാല്‍ ഞാനതില്‍ ഒരു വിദഗ്ധനല്ല. അതില്‍ വിദഗ്ധരായവര്‍ക്ക് മാത്രമേ ഇക്കാര്യം പറയാനാകൂ. അവര്‍ക്ക് മാത്രമേ ഏത് ടീമാണ് മികച്ചതെന്നും ഏതൊക്കെ താരങ്ങളാണ് മികച്ചുനില്‍ക്കുന്നതെന്നും തീരുമാനിക്കാനാവൂ എന്നും മോദി പറഞ്ഞു.

Also Read; കിടപ്പുരോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി; പോലീസ് കേസെടുത്തു

എങ്കിലും മത്സരഫലങ്ങള്‍ ചിലത് തുറന്നുകാട്ടുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയും പാകിസ്താനും കളിച്ചത്. ആ മത്സരഫലം ഏത് ടീമാണ് മികച്ചതെന്ന് വ്യക്തമാക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ലോകത്തെയൊന്നാകെ ഊര്‍ജ്വസ്വലമാക്കാനുള്ള ശക്തി കായികമേഖലയ്ക്കുണ്ടെന്നും ഇത് ലോകമെമ്പാടും ആളുകളെ ഒരുമിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *