ആന എഴുന്നള്ളത്ത് സംസ്‌കാരത്തിന്റെ ഭാഗം; ഹൈക്കോടതി ഇടക്കാല ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാട്ടാനകളുടെ സര്‍വ്വേ നടത്തണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. തെരുവ് നായ്ക്കളുടെ വിഷയം പരിഗണിക്കാനായി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. ഇത് എങ്ങനെ നാട്ടാന പരിപാലനത്തിലേക്ക് എത്തിയെന്നും സുപ്രീം കോടതി ചോദിച്ചു.
ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കോടതിയില്‍ നടക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ആനകള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് ബിവി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
Also Read; മൂന്നാംഘട്ട സമരം പ്രഖ്യാപിച്ച് ആശമാര്‍; ഈ മാസം 20 മുതല്‍ നിരാഹാര സമരം