‘ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവര്‍; പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍’; എം വി ഗോവിന്ദന്‍

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, എസ് യു സി ഐ തുടങ്ങിയവരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആശാവര്‍ക്കര്‍മാരോട് വിരോധമില്ലെന്നും ആശ വര്‍ക്കര്‍മാരുടെ സമരമല്ല, സമരം ഏകോപിപ്പിക്കുന്ന ആള്‍ക്കാരാണ് പ്രശ്‌നമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കൂടാതെ ഈ സമരത്തിന് പരിഹാരം കണ്ടെത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read; സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാര്‍; കനത്ത സുരക്ഷയൊരുക്കി പോലീസ്
അതേസമയം സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വര്‍ക്കേഴ്സ് സമരം ശക്തമാക്കിയിരിക്കുകയാണ്. നടുറോഡില്‍ ഇരുന്നും കിടന്നും ആശമാര്‍ പ്രതിഷേധിക്കുകയാണ്. സമരത്തിന്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..