കിടപ്പുരോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി; പോലീസ് കേസെടുത്തു

തിരുവനന്തപുരം: പള്ളിക്കലില്‍ കിടപ്പുരോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തതായി പരാതി. നാല്‍പ്പത്തിയഞ്ചുകാരനായ മകന്‍ കിടപ്പുരോഗിയായ എഴുപത്തി രണ്ടുകാരിയെയാണ് ബലാത്സംഗത്തിനിരയാക്കിയത്. പ്രതി മദ്യലഹരിയിലായിരുന്നു. വയോധികയുടെ മകളുടെ പരാതിയില്‍ പള്ളിക്കല്‍ പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also Read; സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാര്‍; കനത്ത സുരക്ഷയൊരുക്കി പോലീസ്
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഈ സമയത്ത് വീട്ടില്‍ മറ്റാരുമില്ലായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് മകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..