ഗ്രാമ്പിയില്‍ മയക്കുവെടിവെച്ച കടുവ ചത്തു

ഇടുക്കി: വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയില്‍ ജനവാസമേഖലയിലിറങ്ങി ഭീതിപരത്തിയതിനാല്‍ മയക്കുവെടിവെച്ച കടുവ ചത്തു. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ആദ്യം മയങ്ങിവീണ കടുവയെ രണ്ടാമതും മയക്കുവെടി വെച്ചപ്പോഴാണ് കടുവ ദൗത്യസംഘത്തിനുനേരെ ചാടിവീണത്. ദൗത്യസംഘത്തില്‍പെട്ട് മനുവിനു നേരെയാണ് ആറടി ഉയരത്തില്‍നിന്ന് കടുവ ചാടിവീണത്. ഇതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം ദൗത്യസംഘം വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
എന്നാല്‍, ആദ്യത്തെ മയക്കുവെടി കടുവയ്ക്ക് കൊണ്ടില്ലെന്നും അത് ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയായിരുന്നുവെന്നും പറയുന്നു. ഇതിനെ തുടര്‍ന്നാണ് രണ്ടാമതും മയക്കുവെടി വെച്ചത്. തുടര്‍ന്നാണ് കടുവ ദൗത്യസംഘത്തിനു നേരെ ചാടിവീണത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..