കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച സംഭവം; പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ടു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ 7 പ്രതികളെയാണ് വെറുതെ വിട്ടത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. തെളിവുകളുടെ അഭാവത്തിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി.]
2022 ആഗസ്റ്റ് 31 ന് ബുധനാഴ്ച രാവിലെ 10 മണിയോടെ മെഡിക്കല്‍ കോളേജിലെ സന്ദര്‍ശക ഗേറ്റിലായിരുന്നു സംഭവം. ഡിവൈഎഫ്‌ഐ നേതാവിന്റെ കുടുംബത്തെ ആശുപത്രിയിലേക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരുമായുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..