വൈദ്യ പരിശോധനയില്‍ പരിക്ക് കണ്ടെത്തി; ബാലുശ്ശേരി ഗജേന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ 15 ദിവസ വിലക്ക്

ബാലുശ്ശേരി: ബാലുശ്ശേരി ഗജേന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എലിഫന്റ് വെല്‍ഫെയര്‍ കമ്മിറ്റി. വൈദ്യ പരിശോധനയില്‍ പരിക്ക് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആനയെ ജില്ലവിട്ട് കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. പതിനഞ്ച് ദിവസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്.
ബാലുശ്ശേരി പൊന്നരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉല്‍സവത്തിന് വിലക്ക് ലംഘിച്ച് എഴുന്നള്ളിപ്പ് നടത്തിയതിന് വനം വകുപ്പ് കേസ് എടുത്തിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയുമാണ് അന്ന് േേപാലീസ് കസെടുത്തത്. ബാലുശ്ശേരി ഗായത്രി വീട്ടില്‍ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ളതാണ് ഗജേന്ദ്രന്‍ എന്ന ആന.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..