വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് 5 രൂപയായി ഉയര്‍ത്തണം; സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു

പാലക്കാട്: വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യവുമായി സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപ അഞ്ച് രൂപയായി ഉയര്‍ത്തണമെന്നതാണ് ആവശ്യം. ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യാര്‍ത്ഥികളാണ്. 13 വര്‍ഷമായി ഒരു രൂപയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്. ഈ നിരക്കില്‍ ഇനിയും ഓടാനാകില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.
അതിനാല്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് വേണമെന്നും ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തി വയ്ക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന് മുന്നോടിയായി ബസ് സംരക്ഷണ ജാഥ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തും. ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെ ആയിരിക്കും ബസ് സംരക്ഷണ ജാഥ.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..