#Others

ചെറിയ പെരുന്നാള്‍ ദിനത്തില്‍ ലഹരിവിരുദ്ധ സന്ദേശവുമായി ഈദ്ഗാഹുകള്‍

തിരുവനന്തപുരം: വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷം ഇന്നത്തെ ചെറിയ പെരുന്നാള്‍ ദിനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഈദ്ഗാഹുകള്‍ നടന്നു. ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തിയാണ് ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചത്. ലഹരിവിരുദ്ധ പ്രചാരണങ്ങളെ ഇസ്ലാമിക സമൂഹം പിന്തുണയ്ക്കണമെന്നാണ് പാളയം ഇമാം പറഞ്ഞത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുമായി സഹകരിക്കരുതെന്നും ലഹരിവിരുദ്ധ പ്രചാരണങ്ങളില്‍ വിശ്വാസി സമൂഹം മുന്‍പന്തിയില്‍ നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

മലപ്പുറം മാഅദിന്‍ മസ്ജിദിലെ പെരുന്നാള്‍ നമസ്‌കാരത്തില്‍ ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് ബീച്ചിലെ സംയുക്ത ഈദ്ഗാഹില്‍ എം അഹമ്മദ് കുട്ടി മദനി പെരുന്നാള്‍ സന്ദേശം നല്‍കി. ലഹരിയുടെ ചതിക്കുഴികളില്‍ യുവാക്കള്‍ വീണു പോകുമ്പോള്‍ രാജ്യത്തിനാണ് നഷ്ടം. യുവാക്കള്‍ ലഹരിയില്‍ വീണു പോകുന്നുണ്ട്. യുവാക്കളുടെ ഭാവി ഇത് മൂലം നഷ്ടമാകുന്നു. അതിനാല്‍ യുവാക്കളെ ലഹരിയില്‍ നിന്നും രക്ഷപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനക്കു ശേഷം കലൂര്‍ സ്റ്റേഡിയത്തില്‍ ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ലഹരിക്കെതിരെ ബാനര്‍ ഉയര്‍ത്തുകയും ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *