ലഹരിക്കെതിരെ നിര്‍മിത ബുദ്ധി; പദ്ധതിയുമായി കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: സമൂഹത്തെ വിഷലിപ്തമാക്കി കാര്‍ന്നുതിന്നുന്ന ലഹരി വിപത്തിനെതിരായ പോരാട്ടത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും കൈകോര്‍ക്കുന്നു. നിരോധിത ലഹരികളുടെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ ആരംഭിച്ച ഏകോപിത കാമ്പയിനുമായി സഹകരിച്ചാണ് പദ്ധതി. ലോകമെങ്ങും നിരോധിത ലഹരികളുടെ വ്യാപനം അതിവേഗം പടരുന്ന പശ്ചാത്തലത്തില്‍ ലഹരി മഹാമാരിയെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെറുക്കുക, അതിന്റെ കണ്ണി പൊട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
Also Read; വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി
നവീന സങ്കേതങ്ങളിലൂടെ സമാഹരിക്കുന്ന വിവരങ്ങള്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്ത് നിയമപാലന സംവിധാനങ്ങളുടെ നേതൃത്വത്തില്‍ ലഹരിക്കണ്ണികള്‍ പൊട്ടിക്കുകയും അതുവഴി ലഹരിവ്യാപനം തടയുകയുമാണ് ലക്ഷ്യം. പ്രകൃതിദുരന്തങ്ങളുടെയും മഹാമാരികളുടെയും കെടുതികള്‍ നേരിടാന്‍ ജനതയ്ക്ക് ചാലകശക്തിയായ കേരളത്തിലെ മാധ്യമസമൂഹം നവദുരന്തമായ ലഹരിക്കെടുതിയെ നേരിടുന്നതിലും ഭരണകൂടവുമായി കൈകോര്‍ത്ത് സമൂഹത്തിന് പുതിയ ദിശാബോധം പകരാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കെ.പി റജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭമായ Zuper AI സി.ഇ.ഒ അരുണ്‍ പെരൂളി എന്നിവര്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സമഗ്ര കര്‍മപദ്ധതിയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ലഹരി വിപത്തിനെതിരെ തയാറാക്കുന്നത്. കേവല പങ്കാളിത്തം എന്നതിലുപരി സമൂഹത്തിന് ഉപകാരപ്രദമാകുന്ന, നാളേക്ക് ലഹരിവിമുക്ത തലമുറകളെ സൃഷ്ടിക്കാന്‍ ഉതകുന്ന ദീര്‍ഘകാല പദ്ധതി എന്ന നിലയിലാണ് ഈ നീക്കം. കേരളത്തില്‍ വിവിധ മാധ്യമങ്ങള്‍ ലഹരിക്കെതിരെ പ്രശംസനീയ പ്രവര്‍ത്തനം ഏറ്റെടുത്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും സമാന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. എന്നാല്‍, മാധ്യമപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ നവീനമായ ലഹരി വിരുദ്ധ പദ്ധതി ആവിഷ്‌കരിക്കുന്നത്ആദ്യമായാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..