#news #Top Four

വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയില്‍

ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയില്‍. വഖഫ് സ്വത്തുക്കളുടെ വലിയ ഭാഗം സര്‍ക്കാര്‍ സ്വത്താക്കി മാറ്റുന്നതിനാണ് വഖഫ് ബില്ലെന്നാണ് സമസ്ത ഹര്‍ജിയില്‍ പറയുന്നു. മുസ്ലിം സമുദായത്തിന്റെ ഇഷ്ടാനുസരണം വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം ഇതിലൂടെ ലംഘിക്കപ്പെടുമെന്നും അതിനാല്‍ ഈ നിയമം കോടതി റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. വഖഫ് ബോര്‍ഡുകളെ ദുര്‍ബലപ്പെടുത്തുമെന്നും വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്തുക്കളായി മാറുമെന്നും ഹര്‍ജിയില്‍ സമസ്ത ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Also Read; തുന്നിക്കെട്ടിയ മുറിവിനുള്ളില്‍ ഉറുമ്പുകളെ കണ്ടെത്തിയ സംഭവം; ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലീം ലീഗും നാളെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. നിയമം ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണെന്നാണ് ലീഗിന്റെ ആരോപണം. ലീഗിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകും. ഹാരിസ് ബിരാന്‍ മുഖേനയാണ് ഹര്‍ജി നല്‍കുന്നത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *