‘തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെ’; പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍

കണ്ണൂര്‍: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍. ആര്‍ വി മെട്ട കക്കുന്നത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പി ജയരാജന്‍ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നും ജയരാജന്‍ എന്നും ജന മനസ്സില്‍ നിറഞ്ഞുനില്‍ക്കുമെന്നും ബോര്‍ഡുകളിലുണ്ട്.
‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നത് പോലെ ഈ മണ്ണിലും ജനമനസുകളിലും എന്നെന്നും നിറഞ്ഞുനില്‍ക്കും ഈ സഖാവ്’ എന്നാണ് ഒരു ബോര്‍ഡിലെ വാചകങ്ങള്‍. സിപിഐഎം ശക്തി കേന്ദ്രത്തിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് പി ജയരാജന്‍ ഇന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..