#news #Top Four

പാലക്കാട് ട്രെയിന്‍ ഇടിച്ച് പതിനേഴ് പശുക്കള്‍ ചത്തു

പാലക്കാട്: പാലക്കാട് മീങ്കരയില്‍ ട്രെയിന്‍ ഇടിച്ച് പതിനേഴ് പശുക്കള്‍ ചത്തു. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. മേയാന്‍ വിട്ട പശുക്കള്‍ പാളം മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിന്‍ അവയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പശുക്കള്‍ ട്രാക്കിലൂടെ നടക്കുമ്പോഴാണ് ട്രെയിന്‍ ഇടിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ പശുക്കളുടെ ശരീരം ചിതറിത്തെറിക്കുകയായിരുന്നു. ചിലവ ചതഞ്ഞരഞ്ഞുപോയി. എന്നാല്‍ പശുക്കളുടെ ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല.

Also Read; തഹാവൂര്‍ റാണ കൊച്ചിയില്‍ എത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാന്‍; സഹായം നല്‍കിയത് ആര് എന്നന്വേഷിച്ച് എന്‍ഐഎ

പശുക്കള്‍ പാളത്തില്‍ നില്‍ക്കുന്നത് കണ്ട് ലോക്കോ പൈലറ്റ് ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയെങ്കിലും കാര്യമുണ്ടായില്ല. ട്രെയില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. പശുക്കളെ ഇടിച്ചുതെറിപ്പിച്ചശേഷമാണ് ട്രെയിന്‍ നിര്‍ത്താനായത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *