ഭാവിയില്‍ തലവേദനയാകുമെന്ന ആശങ്ക; അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ആശയക്കുഴപ്പം

മലപ്പുറം: പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ആശയക്കുഴപ്പം തുടരുന്നു. നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ പിവി അന്‍വറിന് മുന്നില്‍ കോണ്‍ഗ്രസ് മുന്നണി പ്രവേശനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവെയ്ക്കുമെന്നാണ് വിവരം. മുന്നണി പ്രവേശനം സാധ്യമാകണമെങ്കില്‍ കേരള പാര്‍ട്ടി വേണമെന്ന നിലപാടിലാണ് യുഡിഎഫ് ഇപ്പോഴുള്ളത്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വഴിയുള്ള മുന്നണി പ്രവേശനം പ്രയാസമാണെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തല്‍.
Also Read; ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ പോലീസ്
പിവി അന്‍വറുമായി തല്‍ക്കാലം സഹകരണം മാത്രം മതിയെന്ന അഭിപ്രായം യുഡിഎഫില്‍ ശക്തമാണ്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് നാളെ അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരള പാര്‍ട്ടി വേണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് കൂടിക്കാഴ്ചയില്‍ മുന്നോട്ടുവെച്ചേക്കും. അതിന് വഴങ്ങിയില്ലെങ്കില്‍ അന്‍വറുമായി സഹകരണം മാത്രം മതിയെന്ന നിലപാടിലേക്കും കാര്യങ്ങള്‍ എത്തിയേക്കും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ച ചില ഉറപ്പുകളും കോണ്‍ഗ്രസ് നല്‍കും. പി വി അന്‍വറിനെ മുന്നണിയിലെടുത്താല്‍ പിന്നീട് തലവേദനയാകുമോ എന്ന ആശങ്കയും ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ അറിയിച്ചതായാണ് വിവരം.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…