തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേരളത്തിന് ബാധകമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ബില്ലുകള്‍ വൈകിപ്പിക്കുന്നത് സംബന്ധിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേരളത്തിന് ബാധകമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരള ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കേന്ദ്രത്തിന്റെ വാദം.
Also Read; മാര്‍പാപ്പയുടെ ഭൗതികദേഹം നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെക്കും
ജസ്റ്റിസ് പി എസ് നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. ബില്ലുകള്‍ ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ തമിഴ്നാട് ഗവര്‍ണ്ണര്‍ക്കെതിരായ കേസില്‍ സുപ്രീം കോടതി തീരുമാനമെടുത്ത സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ തമിഴ്നാട് കേസിലെ വിധി കേരളത്തിന് ബാധകമല്ലെന്നും രണ്ട് ഹര്‍ജികളിലെയും വസ്തുതകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വിധിന്യായം പരിശോധിച്ചുവരുന്നുവെന്നും എന്നാല്‍ ചില കാര്യങ്ങള്‍ കേരളത്തിനും അനുകൂലമാണെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി പിന്നീട് കോടതിയില്‍ പറഞ്ഞു. കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രിംകോടതി വിശദമായി മെയ് ആറിന് വാദം കേള്‍ക്കും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…