പഹല്‍ഗാം ഭീകരാക്രമണം; ദ്വിദിന സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി മോദി ഡല്‍ഹിയിലെത്തി

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വന്‍ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ദ്വിദിന സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെത്തി. ഔദ്യോഗിക വിരുന്ന് ഒഴിവാക്കി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയാണ് മോദി മടങ്ങിയെത്തിയത്. കൂടിക്കാഴ്ചയില്‍ പഹല്‍ഗാം ഭീകരാക്രമണം ചര്‍ച്ചയായെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൗദി സഹായം വാഗ്ദാനം ചെയ്‌തെന്നും ഭീകരതയെ ഒന്നായി നേരിടാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചുവെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമനും വിദേശയാത്ര വെട്ടിച്ചുരുക്കി ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.
Also Read; പഹല്‍ഗാം ഭീകരാക്രണത്തില്‍ വിറങ്ങലിച്ച് രാജ്യം; മരണം 29 ആയി
രാജസ്ഥാനില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. താന്‍ ഉടനെ ജമ്മു കാശ്മീരിലേക്ക് പോകുമെന്നും അദ്ദേഹം എക്സില്‍ അറിയിച്ചു. പഹല്‍ഗ്രാം ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്മീരില്‍ ഇന്ന് വിവിധ സംഘടനകളുടെ ബന്ദ്. നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…