#Others

ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു

ബെംഗളൂരു: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു. ബെംഗളൂരിവിലയിരുന്നു അന്ത്യം. 84 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലിരിക്കെയായിരുന്നു അന്ത്യം.

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയര്‍മാനായിരുന്നു കസ്തൂരിരംഗന്‍. 1994 മുതല്‍ 2003 വരെ ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായിരുന്നു. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്‌കര എന്നിവയുടെ പ്രൊജക്ട് ഡയറക്ടറായിരുന്നു. ആസൂത്രണ അകമ്മീഷന്‍ അംഗവും കൂടിയായിരുന്നു. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

Also Read; https://chat.whatsapp.com/LyOFDAJKOqE6hiNflh0LJQ

Leave a comment

Your email address will not be published. Required fields are marked *