പാകിസ്താന്‍ പൗരത്വം ഉള്ളവര്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു

കോഴിക്കോട്: പാകിസ്താന്‍ പൗരത്വം ഉള്ളവര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് പോലീസ് പിന്‍വലിച്ചു. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. മൂന്നുപേര്‍ക്കാണ് കോഴിക്കോട് റൂറല്‍ പോലീസ് പരിധിയില്‍ നോട്ടീസ് നല്‍കിയത്. കൊയിലാണ്ടി സ്വദേശി ഹംസ, വടകര സ്വദേശി കുഞ്ഞിപ്പറമ്പത്ത് ഖമറുന്നിസ, സഹോദരി അസ്മ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരുന്നത്.
കേരളത്തില്‍ ജനിച്ച ഹംസ, തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കായി പാകിസ്താനിലേക്ക് പോയതിന് ശേഷമാണ് പാക് പൗരത്വം സ്വീകരിച്ചത്. 1965-ലാണ് ഹംസ പാകിസ്താനിലേക്ക് പോയത്. കറാച്ചിയില്‍ കട നടത്തിയിരുന്ന സഹോദരനൊപ്പം ജോലി ചെയ്യുകയും അവിടെ തങ്ങുകയുമായിരുന്നു. പിന്നീട് പാകിസ്താന്‍ബംഗ്ലാദേശ് വിഭജനത്തിന് ശേഷം പാസ്‌പോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹംസ പാക് പൗരത്വം നേടിയത്.
പിന്നീട് 2007-ല്‍ ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഹംസ ഇന്ത്യയിലേക്ക് വന്നത്. തുടര്‍ന്ന് പലതവണ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. നിലവില്‍ പാകിസ്താന്‍ പാസ്‌പോര്‍ട്ട് പോലും ഹംസയുടെ കൈവശമില്ല. ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയായിരുന്നു ഹംസ.
പേരാമ്പ്ര, കൊയിലാണ്ടി, വടകര സ്വദേശികളായ അഞ്ചുപേര്‍ക്കായിരുന്നു രാജ്യം വിടാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയത്. താമസ അനുമതി രേഖകളുമായി ഞായറാഴ്ച പോലീസ് സ്റ്റേഷനില്‍ എത്താനായിരുന്നു ഇവര്‍ക്ക് ലഭിച്ച നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്.