മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് പേ വിഷബാധ; കുട്ടി ഗുരുതരാവസ്ഥയില്‍

മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് പേ വിഷബാധ. മലപ്പുറം പെരുവള്ളൂര്‍ സ്വദേശിയായ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാര്‍ച്ച് 29നാണ് കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനുമായിരുന്നു നായ കടിച്ചത്. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ഐഡിആര്‍ബി വാക്‌സിന്‍ എടുത്തെങ്കിലും പിന്നീട് പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
Also Read; പഹല്‍ഗാം ഭീകരരെ സുരക്ഷാ സേന കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്
കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാല്‍ വാക്‌സിന്‍ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടാകാമെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ കുട്ടി ഉള്‍പ്പടെ ഏഴുപേര്‍ക്ക് അന്ന് കടിയേറ്റിരുന്നു. എന്നാല്‍ കുട്ടി ഒഴികെയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…