#news #Top Four

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. വ്യാഴാഴ്ച രാത്രി ഡിഐജിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഹിസ്ബുള്‍ മുജാഹിദീന്റെ പേരിലായിരുന്നു ഭീഷണി. തുടര്‍ന്ന് വിമാനത്താവളത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

Also Read; ‘കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ഇന്ന് ചരിത്ര ദിവസം, ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും സര്‍ക്കാര്‍ ഭയക്കുന്നു’: ചാണ്ടി ഉമ്മന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളിലേക്കാണ് നേരത്തേ ഭീഷണി സന്ദേശം ലഭിച്ചത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *