വേടന്റെ അറസ്റ്റ്; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും

തിരുവനന്തപുരം: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റും തുടര്‍ന്നുള്ള നടപടികളും വിവാദമായതോടെ തിരുത്താന്‍ വനംവകുപ്പിന്റെ നീക്കം. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ഇക്കാര്യം പരിശോധിക്കാന്‍ വനംമന്ത്രി റിപ്പോര്‍ട്ട് തേടി. അറസ്റ്റില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നതോടെ വനംവകുപ്പ് പ്രതിക്കൂട്ടിലായിരുന്നു. അറസ്റ്റ് സംബന്ധിച്ച് മുന്നണിയിലെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ് വനംമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
മുഖ്യമന്ത്രിയുടെയും കൂടി നിര്‍ദേശ പ്രകാരമാണ് നീക്കങ്ങളെന്നാണ് വിവരം. വനംമന്ത്രി വനംവകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തേക്കും.