#news #Top Four

ഇന്ന് തൃശൂര്‍പൂരം; ചെമ്പൂക്കാവിന്റെ തിടമ്പേറ്റാന്‍ രാമരാജാവ് !

തൃശ്ശൂര്‍: ശക്തന്റെ തട്ടകത്തില്‍ ഇന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും ഒപ്പം 8 ഘടക ക്ഷേത്രങ്ങളില്‍ നിന്നുമുള്ള ഭഗവതിശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളുന്നത് രാവിലെ അഞ്ചരയോടെ തുടങ്ങി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിടമ്പേറ്റുന്നതിനാല്‍ എല്ലാ കണ്ണുകളും ചെമ്പുക്കാവിലേക്കാണ്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് തുടങ്ങി. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഏഴരയോടെ തിരുവമ്പാടിയുടെ പുറപ്പാട് ആരംഭിച്ചു. പാറമേക്കാവിന്റെ പുറപ്പാട് 12 മണിയോടെ ആയിരിക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചരയോടെയാണ് കുടമാറ്റം. നാളെ പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരിക്കും വെടിക്കെട്ട്.

Leave a comment

Your email address will not be published. Required fields are marked *