#news #Top Four

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്താന്‍ നിരന്തരം പ്രകോപനം തുടരുന്നുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്താന്‍ നിരന്തരം പ്രകോപനം തുടരുന്നുവെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി. 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായെന്നും ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നുമാണ് വിദേശകാര്യ സെക്രട്ടറി പറഞ്ഞത്. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് നിയന്ത്രണ രേഖയില്‍ പ്രകോപനമുണ്ടായത്. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണമുണ്ടായെന്നും പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

പഞ്ചാബ് എര്‍ബേസില്‍ ഉപയോഗിച്ചത് ഫത്താ മിസൈലാണ്. അന്താരാഷ്ട്ര വ്യോമപാത പാക്കിസ്താന്‍ ദുരുപയോഗം ചെയ്തെന്നും വാര്‍ത്താസമ്മേളനത്തില്‍ മേധാവിമാര്‍ വ്യക്തമാക്കി. കേണല്‍ സോഫിയാ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

 

Leave a comment

Your email address will not be published. Required fields are marked *