മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: നെടുമങ്ങാട്ട് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. വട്ടപ്പാറ തേക്കട സ്വദേശിനി ഓമന (80) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മണികണ്ഠന്‍ ഓമനയെ മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു. മകന്‍ മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ ഓമനയെ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മണികണ്ഠന്റെ മര്‍ദനത്തില്‍ ഓമനയുടെ എല്ലുകള്‍ ഒടിയുകയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തു. രാത്രി 11.30ഓടെ മരണം സ്ഥിരീകരിച്ചു. മുന്‍പും മണികണ്ഠന്‍ മദ്യപിച്ചെത്തി അമ്മയെ മര്‍ദിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. മണികണ്ഠന്‍ മദ്യപിക്കുന്നതില്‍ ഓമനയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് സൂചന. ഓമനയുടെ ഏക മകനാണ് മണികണ്ഠന്‍. കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…