മെസി കേരളത്തിലെത്തും, ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് കായിക മന്ത്രി
തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. ഇതിനായി അര്‍ജന്റീനിയന്‍ ഫുഡ്‌ബോള്‍ മാനേജ്‌മെന്റുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
‘അര്‍ജന്റീന ടീം മാനേജ്‌മെന്റ് കേരളത്തിലെത്തിയ ശേഷം സംയുക്ത വാര്‍ത്താസമ്മേളനം നടത്തും. ഇതാണ് കരാര്‍ വ്യവസ്ഥ. അതിന് വേണ്ടിയാണ് ഇപ്പോള്‍ കാത്തു നില്‍ക്കുന്നത്’ മെസി വരുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തികരിക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധയെന്നും റിപ്പോര്‍ട്ടര്‍ കമ്പനിയാണ് അര്‍ജന്റീന ടീമുമായി കരാറിലൊപ്പിട്ടതെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ അര്‍ജന്റീന ടീമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്റ്റേഡിയം അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്നും അതിന് ബുദ്ധിമുട്ടില്ലെന്നും മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.. കൊച്ചിയും തിരുവന്തപുരവുമാണ് നിലവില്‍ പരിഗണനയിലുള്ളതെന്നും അതില്‍ തിരുവനന്തപുരം സ്റ്റേഡിയത്തിന്റെ പരിശോധന പൂര്‍ത്തിയായിട്ടുണ്ടെന്നും, കൊച്ചി ജിസിഡിഎയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബെംഗളുരു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷയടക്കം എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ വേണ്ടവിധത്തില്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഒക്ടോബറില്‍ തന്നെ കേരളത്തില്‍ എത്തിക്കാനാണ് ശ്രമം എന്നും വി അബ്ദുറഹിമാന്‍ കൂട്ടിചേര്‍ത്തു.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































