#news #Top Four

വഴിക്കടവ് അപകടം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നത് ഹീനമായ കാര്യം: എം സ്വരാജ്

നിലമ്പൂര്‍: വഴിക്കടവില്‍ പതിനഞ്ച് വയസുകാരന്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നത് ഹീനമായ കാര്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. മരിച്ച അനന്തുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു സ്വരാജിന്റെ പ്രതികരണം. ആര്‍ക്കും സംഭവിക്കാവുന്ന ദുരന്തമാണ് ഇതെന്നും ഇത്തരത്തില്‍ ദുരന്തമുണ്ടായെന്നോ, മരിച്ചെന്നോ കേട്ടാല്‍ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read; ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി യുവാക്കള്‍; മണിപ്പൂര്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക്

ആശുപത്രി റോഡ് ഉപരോധിച്ചുകൊണ്ടുള്ള യുഡിഎഫ് പ്രതിഷേധത്തെ സ്വരാജ് വിമര്‍ശിച്ചു. ജില്ലാ അശുപത്രിയിലേക്കുള്ള റോഡ് തടഞ്ഞ് പ്രതിഷേധിക്കുന്നത് ശരിയല്ല. അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. നിര്‍ഭാഗ്യകരമായ രാഷ്ട്രീയ ഇടപെടല്‍ വന്നത് ശരിയല്ല. നിലമ്പൂരിന് പുറത്തുനിന്ന് വന്ന കോണ്‍ഗ്രസ് നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് എന്നും ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രതിഷേധമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ചെയ്യപ്പെട്ട ആളുകളുടെ രാഷ്ട്രീയം പറയാന്‍ ഇപ്പോള്‍ തയ്യാറല്ലെന്നും സ്വരാജ് പറഞ്ഞു. അപകടകരമായ കുറ്റകൃത്യമാണ് നടന്നതെന്നും വിഷയത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *