October 16, 2025
#Crime #Top Four

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അമ്മയുടെ സഹോദരന്‍ പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സഹോദരന്‍ പിടിയില്‍. കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42കാരനെ അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് അയിരൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Also Read; വഴിക്കടവ് അപകടം, മുഖ്യപ്രതി അറസ്റ്റില്‍; കെണിവെച്ചത് പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താന്‍

ഇന്നലെ തന്നെ കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്‌കൂളില്‍ നിന്നും തിരികെ വീട്ടിലെത്തുന്ന സമയം വീട്ടില്‍ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി കുട്ടി പോലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് അയിരൂര്‍ പോലീസ് അറിയിച്ചു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *