അഹമ്മദാബാദില്‍ എയര്‍ഇന്ത്യയുടെ യാത്രാ വിമാനം തകര്‍ന്നുവീണു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം തകര്‍ന്ന് വീണു. വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. എല്ലാ എമര്‍ജന്‍സി യൂണിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം സ്ഥലത്തു നിന്ന് വലിയ രീതിയില്‍ പുക ഉയരുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. വിമാനം തകര്‍ന്ന് വീണത് ജനവാസ മേഖലയില്‍ ആണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് അപകടത്തിപ്പെട്ടത് എന്നാണ് പുറത്തു വരുന്ന വിവരം.
Also Read; വിഴഞ്ഞത്ത് നങ്കൂരമിട്ട എം എസ് സിയുടെ മറ്റൊരു കപ്പലായ മാനസ തടഞ്ഞുവെക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി