പോലീസ് സ്‌റ്റേഷനില്‍ ഒളിക്യാമറ വെച്ച് വനിതാ പോലീസ് വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തി; പോലീസുകാരന്‍ അറസ്റ്റില്‍
ഇടുക്കി: പോലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വെച്ച് വനിത പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ വൈശാഖാണ് പിടിയിലായത്.
Also Read; പടിയൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി
സ്റ്റേഷനോട് ചേര്‍ന്ന് വനിത പോലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പോലീസുകാരിക്ക് ഇയാള്‍ അയച്ചു നല്‍കിയതോടെ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വൈശാഖിനെ അറസ്റ്റ് ചെയ്തു. എന്താണ് ഇയാളുടെ ഉദ്ദേശം എന്നതില്‍ വ്യക്തത ഇല്ല. സംഭവത്തില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































