സംഘര്‍ഷങ്ങള്‍ യുദ്ധത്തിലേക്ക് എത്തരുതെന്നാണ് ആഗ്രഹം: എം സ്വരാജ്

മലപ്പുറം: ലോകത്തിന്റെ ഏത് ഭാഗത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടായാലും അത് യുദ്ധത്തിലേക്ക് എത്തരുതെന്നാണ് ആഗ്രഹമെന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം നമ്മളെ നേരിട്ട് ബാധിക്കുമോ എന്ന ചിന്ത പ്രസക്തമല്ലെന്നും ലോകത്തിലെ ഏത് ഭാഗത്ത് യുദ്ധം ഉണ്ടായാലും അത് മറ്റിടങ്ങളെ ബാധിക്കുമെന്നും സ്വരാജ് പറഞ്ഞു.
Also Read; മഴ കനക്കുന്നു; രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, വരും ദിവസങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യത
‘ആയുധങ്ങള്‍ ഉപയോഗിച്ച് മനുഷ്യര്‍ പരസ്പരം പോരടിക്കുകയും സാധാരണക്കാരും കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുകയും അതിന്റെ പീഡനങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന സര്‍വനാശമാണ് യുദ്ധം. യുദ്ധത്തിനെതിരായ വികാരമാണ് ലോകം മുഴുവന്‍ ഉയര്‍ന്ന് വരേണ്ടത്. ലോകമെമ്പാടും സമാധാനകാംക്ഷികള്‍ യുദ്ധ വിരുദ്ധ പ്രസ്ഥാനമായി തന്നെ ഉയര്‍ന്നു വരുന്നുണ്ട്. സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും യുദ്ധത്തിലേക്കെത്താതെ പരിഹരിക്കപ്പെടട്ടെ’, സ്വരാജ് പറഞ്ഞു.
സമാധാനമുണ്ടാകട്ടേ. ആരും കൊല്ലപ്പെടാതിരിക്കട്ടേയെന്ന് എന്ന് ആഗ്രഹിക്കാന്‍ മാത്രമേ ഈ ഘട്ടത്തില്‍ പറയാന്‍ പറ്റുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ‘യുദ്ധോത്സുകത മനുഷ്യരെ ഭ്രാന്തരാക്കി മാറ്റും. യുദ്ധോന്മാദം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ലോകം പുരോഗമിക്കുന്നതിനനുസരിച്ച് അത് കുറഞ്ഞ് വരികയും യുദ്ധം സര്‍വനാശമാണെന്നും സമാധാനമാണ് സുസ്ഥിരമായി സ്ഥാപിക്കപ്പെടേണ്ടതെന്നുമുള്ള ഒരു നിലപാട് ശക്തിപ്പെട്ട് വരുന്നുണ്ട്. ഇക്കാലത്തും യുദ്ധോന്മാദികളുണ്ട്. സാവധാനം അവരും യുദ്ധ വിരുദ്ധ നിലപാടിലേക്ക് ഉയര്‍ന്നു വരുമെന്നേ പറയാന്‍ സാധിക്കുകയുള്ളു’, സ്വരാജ് പറഞ്ഞു. ഈ കാലത്തും യുദ്ധോന്മാദികളായ ചിലര്‍ നാട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണ നേട്ടങ്ങളെ കുറിച്ച് തന്നെയാണ് മണ്ഡലത്തില്‍ പറയുന്നതെന്നും ഭരണത്തിന്റെ വിലയിരുത്തല്‍ ആകട്ടെ തിരഞ്ഞെടുപ്പെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…