സ്വരാജ് നാടിന്റെ വാഗ്ദാനം, രാഷ്ട്രീയത്തില്‍ നല്ല ഭാവിയുള്ളയാള്‍: ഇ പി ജയരാജന്‍

മലപ്പുറം: ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാനാണ് നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജ് തീരുമാനിച്ചതെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സ്വരാജ് നാടിന്റെ വാഗ്ദാനമാണെന്നും രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സ്വരാജ് വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനത്തിലൂടെ വളര്‍ന്ന് വന്ന നേതാവാണ്. സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയാണ്. കായിക-വായന-ശാസ്ത്ര രംഗത്ത് അറിവുണ്ട്. ഉത്തമനായ ചെറുപ്പക്കാരനെയാണ് ജന്മനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് നിശ്ചയിച്ചിരിക്കുന്നത്. നാടിന്റെ വാഗ്ദാനമാണ് സ്വരാജ്. രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ട്. ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ജനങ്ങളില്‍ നിന്ന് പാഠം പഠിച്ച് രാഷ്ട്രീയം പഠിക്കുന്നയാളാണ്. സ്വരാജ് ജയിക്കും’, ഇ പി ജയരാജന്‍ പറഞ്ഞു.
Also Read; ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ഒരു കുട്ടിയടക്കം ഏഴുപേര്‍ മരിച്ചു
തിരഞ്ഞെടുപ്പിനെ എല്‍ഡിഎഫ് രാഷ്ട്രീയപ്രചരണത്തിനുള്ള വേദിയായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. എല്‍ഡിഎഫിന്റെ അടിത്തറ വിപുലീകരിക്കാനും ബഹുജനസ്വാധീനം വര്‍ധിപ്പിക്കാനും തിരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കൂടുതല്‍ സീറ്റ് നേടി അധികാരത്തില്‍ വരാനുള്ള എല്ലാ സാഹചര്യവും കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…