ഭര്‍ത്താവിനെ കഴുത്തറുത്തുകൊന്ന് ഭാര്യ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: കരമനയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. സതീഷ്, ബിന്ദു എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ദമ്പതികളെ പുറത്തേക്ക് കാണാത്തതിനാല്‍ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. സതീഷിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു. ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യതകളെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കാരണം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ജീവനൊടുക്കിയെന്നാണ് സംശയം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)
Also Read; സ്വരാജ് നാടിന്റെ വാഗ്ദാനം, രാഷ്ട്രീയത്തില്‍ നല്ല ഭാവിയുള്ളയാള്‍: ഇ പി ജയരാജന്‍