രാജ്യത്താകെ ജിയോ നെറ്റ്‌വര്‍ക്ക് തടസ്സപ്പെട്ടു; വ്യാപക പരാതി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് രാജ്യത്താകെ തടസപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സേവനങ്ങള്‍ തടസപ്പെട്ടെന്ന പരാതികള്‍ ഉയര്‍ന്നത്. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസം നേരിട്ടതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടിരുന്നു. ജിയോ നെറ്റ്‌വര്‍ക്ക് ഡൗണായതായി എക്സിലും നിരവധിയാളുകള്‍ പോസ്റ്റ് ചെയ്തിരുന്നു.
Also Read; നിലമ്പൂരില്‍ പ്രചാരണം മുറുകുന്നു; നാളെ കൊട്ടിക്കലാശം
നിമിഷങ്ങള്‍ക്കുളളില്‍ ഏഴായിരത്തിലേറെ പരാതികളാണ് ഡൗണ്‍ഡിറ്റക്ടറില്‍ രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞാണ് സേവനങ്ങള്‍ പഴയ രീതിയിലായത്. ജിയോയുടെ മൊബൈല്‍ ഇന്റര്‍നെറ്റ് ലഭ്യമല്ല എന്നായിരുന്നു കൂടുതല്‍ ഉപഭോക്താക്കളുടെയും പരാതി. മൊബൈല്‍ കോളുകള്‍ ലഭിക്കുന്നില്ല, ജിയോഫൈബര്‍ തടസപ്പെട്ടു എന്നിങ്ങനെയുള്ള ഉപഭോക്തൃ പരാതികളായിരുന്നു തൊട്ടുപിന്നിലുണ്ടായിരുന്നത്. അതേസമയം എന്താണ് ജിയോ നെറ്റ്‌വര്‍ക്ക് തടസപ്പെടാന്‍ കാരണമെന്ന് വ്യക്തമല്ല.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…