മേയര്‍ക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍

കൊല്ലം: കൊല്ലം മേയര്‍ ഹണിബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി അനില്‍ കുമാറാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ നേരത്തെ മേയറുടെ വീടിന് സമീപത്ത് താമസിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായ അനില്‍ കുമാറിന്റെ പേരില്‍ പല സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
Also Read; ചാലക്കുടിയില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
കഴിഞ്ഞ ദിവസം അനില്‍ കുമാര്‍ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇത് കൂടാതെ മേയറുടെ വീടിന്റെ പരിസരത്തും ഓഫീസിലുമായി തൊപ്പി ധരിച്ച യുവാവ് എത്തുകയും മേയറെ കുറിച്ച് തിരക്കാറുമുണ്ടായിരുന്നു. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ തന്നെയാണ് ഈ വിവരം മേയറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
സംഭവത്തില്‍ മേയര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയിരിക്കുന്നത്. അതേസമയം തനിക്ക് ശത്രുക്കളില്ലെന്നും എന്തുകൊണ്ടാണ് വധ ഭീഷണി എന്നത് തനിക്കറിയില്ലെന്നും മേയര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.