#news #Top Four

ശശി തരൂരിന്റെ വിദേശയാത്ര ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ച

ഡല്‍ഹി: ശശി തരൂരിന്റെ വിദേശയാത്ര ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ചയെന്ന് വിവരം. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് തുടര്‍യാത്രകളെന്ന വിവരവും പുറത്തുവരുന്നുണ്ട്. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാര്‍ക്കൊപ്പം അതാത് സര്‍ക്കാരുകളുമായി ചര്‍ച്ച നടത്താനാണ് യാത്ര. അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോള്‍ കൂടുതല്‍ രാജ്യങ്ങളെ കൂടി ഒപ്പം നിര്‍ത്താനാണ് തരൂരിന്റെ നയതന്ത്ര നീക്കം. ശശി തരൂരിന്റെ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം തിരിച്ചെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

Also Read; കൈയില്‍ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പങ്കുവെച്ച് ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

 

Leave a comment

Your email address will not be published. Required fields are marked *