വെടിനിര്‍ത്തലിന് ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാന്‍

ടെഹ്‌റാന്‍: വെടിനിര്‍ത്തലിന് ധാരണയായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദംതള്ളി ഇറാന്‍ വിദേശകാര്യ മന്ത്രി. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രാദേശിക സമയം പുലര്‍ച്ചെ 4 മണിയോടെ പ്രതികരിച്ചിട്ടുള്ളത്. ട്രംപിന്റെ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ ഇറാന്റെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ ഔദ്യോഗിക പ്രതികരണമാണ് ഇത്. പുലര്‍ച്ചെ 4.16ഓടെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം വിശദമാക്കിയത്.
Also Read; വി എസ് അച്യുതാനന്ദന്‍ ചികിത്സയില്‍ തുടരുന്നു; ആരോഗ്യനില തൃപ്തികരം
നിലവില്‍ ഒരു വെടിനിര്‍ത്തല്‍ ധാരണയോ സൈനിക നടപടിയില്‍ പിന്മാറലോ ഇല്ലെന്നുമാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ വിശദമാക്കിയത്. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി എക്‌സിലെ കുറിപ്പില്‍ വിശദമാക്കിയത്. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ഇറാന്‍ ആക്രമണം തുടരുന്നില്ലെന്നും അബ്ബാസ് അരാഗ്ചി വിശദമാക്കി. സൈനിക നടപടികള്‍ക്ക് വിരാമം വരുത്തുന്നത് സംബന്ധിച്ച തീരുമാനം പിന്നീടായിരിക്കുമെന്നാണ് അബ്ബാസ് അരാഗ്ചി വിശദമാക്കിയത്. അവസാന രക്ത തുള്ളിവരെയും രാജ്യത്തെ സംരക്ഷിക്കാന്‍ സന്നദ്ധരായ സൈനികര്‍ക്ക് നന്ദി പറയുന്നതായും അബ്ബാസ് അരാഗ്ചി വിശദമാക്കി.
ഇസ്രയേലിന്റെ ആക്രമണത്തിന് എതിരെ സായുധ സേനയുടെ നടപടികള്‍ പുലര്‍ച്ചെ 4 മണി വരെ തുടര്‍ന്നതായും അബ്ബാസ് അരാഗ്ചി വിശദമാക്കി പറഞ്ഞു. ഇന്നലെ രാത്രി ഖത്തറിലെ അമേരിക്കന്‍ ബേസിന് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളങ്ങളിലൊന്നായ അല്‍ ഉദൈദ് എയര്‍ ബേസിലേക്ക് 14 മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചത്. ഇതിന് പിന്നാലെ ഇറാഖിലെ വടക്കന്‍ ബഗ്ദാദിലെ താജി സൈനിക ബേസിന് നേരെയും ഇറാന്റെ ആക്രമണം നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…