നിലമ്പൂരിലെ ജയത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയടക്കം എല്ലാ സംഘടനകളുടെയും സഹായമുണ്ട്: ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: നിലമ്പൂരില്‍ തന്റെ ജയത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമി അടക്കം എല്ലാ സംഘടനകളുടെയും സഹായമുണ്ടെന്ന് നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂരിലെ തന്റെ വിജയം പ്രതീക്ഷിച്ചതാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയും ഇടതുപക്ഷ സര്‍ക്കാരിനെതിരെയും നിലമ്പൂരുകാര്‍ എഴുതിയ വിധിയാണ് ഇതെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷമായി നിലമ്പൂര്‍ അനുഭവിക്കുന്ന അവഗണനയ്ക്കെതിരായ പ്രതികരണം കൂടിയായിരുന്നു ഇതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
Also Read; വി എസ് അച്യുതാനന്ദന്‍ ചികിത്സയില്‍ തുടരുന്നു; ആരോഗ്യനില തൃപ്തികരം
യുഡിഎഫ് മികച്ച രീതിയില്‍, വളരെ കെട്ടുറപ്പോട് കൂടി മുന്നോട്ടുപോയി എന്നും ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷം എത്ര ശ്രമിച്ചാലും മുന്നണിക്കുള്ളില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ സാധിക്കില്ല. രണ്ട് ടേം എംഎല്‍എ ആയിരുന്നയാള്‍ക്ക് കിട്ടുന്ന സ്വാഭാവികമായ വോട്ടാണ് അന്‍വറിന് കിട്ടിയത്. അതിനപ്പുറം ഒന്നും അന്‍വറിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടില്ല. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തീരുമാനിക്കേണ്ടത് നേതൃത്വമാണ്. അദ്ദേഹം നടത്തിയ നൂറുകണക്കിന് പത്രസമ്മേളനങ്ങളില്‍ കൂടുതലും തനിക്കെതിരായിരുന്നു. താന്‍ അതിനെക്കുറിച്ച് ഒന്നും പ്രതികരിക്കാന്‍ പോയിട്ടില്ല എന്നും ജനങ്ങള്‍ തീരുമാനിച്ചാല്‍ മറ്റൊന്നിനും പ്രസക്തിയില്ല എന്നും ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…