മുണ്ടക്കൈയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍; ഉരുള്‍പൊട്ടലല്ലെന്ന് അധികൃതര്‍

കല്‍പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. ബെയ്ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്. ആദ്യം ഉരുള്‍പൊട്ടലാണെന്ന് കരുതിയിരുന്നെങ്കിലും അല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തോട്ടങ്ങളില്‍ നിന്ന് നിരവധി തൊഴിലാളികള്‍ മടങ്ങി. ചൂരല്‍മല ഭാഗത്ത് വെള്ളം കയറി. മുമ്പ് ഉരുള്‍പൊട്ടലില്‍ രൂപപ്പെട്ട അവശിഷ്ടങ്ങള്‍ ഒലിച്ചുപോയി. രണ്ട് ദിവസമായി ഇവിടെ ശക്തമായ മഴയാണുള്ളത്.
Also Read; ചരിത്രയാത്ര, ശുഭാന്‍ഷുവും സംഘവും ബഹിരാകാശത്തേക്ക്; ആക്‌സിയം-4 ദൗത്യത്തിന് തുടക്കമായി