സ്വരാജ് അത്ര പോര; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയ കാരണം പഠിക്കാന്‍ സിപിഐ

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയ കാരണം പഠിക്കാന്‍ സിപിഐ. മൂന്നംഗ സമിതി മണ്ഡലം കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. സ്വരാജ് അത്ര പോരെന്നും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ സ്വീകാര്യത കുറവായിരുന്നെന്നും സിപിഐ വിമര്‍ശിക്കുന്നു. നാട്ടുകാരനെന്ന പരിഗണന വോട്ടര്‍മാരിലില്ലായിരുന്നുവെന്നും സംസ്ഥാന നേതാവിനെ ഇറക്കിയിട്ടും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നും സിപിഐ വിലയിരുത്തുന്നു. സ്വരാജിന്റെ കനത്ത തോല്‍വി ഇടതുമുന്നണിക്ക് ശക്തമായ തിരിച്ചടിയായ സാഹചര്യത്തിലാണ് തോല്‍വിയുടെ കാരം പഠിക്കാനുള്ള നീക്കം നടക്കുന്നത്.
Also Read; ഭക്ഷണം കാത്തുനില്‍ക്കുന്ന പലസ്തീനികള്‍ക്കുനേരെ വീണ്ടും ഇസ്രയേലിന്റെ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു
അതേസമയം, നിലമ്പൂര്‍ വിധിക്ക് പിന്നാലെ സംസ്ഥാന നേതൃയോഗങ്ങളിലേക്ക് കടക്കുകയാണ് സിപിഎം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നാളെ സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ തന്നെ കളത്തിലിറക്കി നടത്തിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം പാര്‍ട്ടി നേതൃത്വം വിശദമായി വിലയിരുത്തും. ഭരണ വിരുദ്ധ വികാരം ജനവിധിയില്‍ പ്രതിഫലിച്ചിട്ടില്ലെന്നും പാര്‍ട്ടി അടിത്തറക്ക് കോട്ടമില്ലെന്നുമാണ് പൊതു വിലയിരുത്തലെങ്കിലും സ്വാധീന കേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ചക്ക് ഉത്തരം കണ്ടെത്തേണ്ടിവരും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…