സെനറ്റ് ഹാളിലെ ഭാരതാംബ വിവാദം: പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നടപടിക്ക് സര്‍വ്വകലാശാല
തിരുവനന്തപുരം: സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണ്ണറുടെ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നടപടിക്ക് സര്‍വ്വകലാശാല. ശ്രീ പദ്മനാഭ സ്വാമി സേവാ സമിതിക്കെതിരെയാണ് നീക്കം. നിബന്ധന ലംഘിച്ചു എന്നാണ് സര്‍കലാശാലയുടെ വിമര്‍ശനം. റദ്ദാക്കിയിട്ടും പരിപാടി തുടര്‍ന്നുവെന്ന് സര്‍വകലാശാല വിമര്‍ശിച്ചു. നിയമ പരിശോധനക്ക് ശേഷം നടപടിയുമായി മുന്നോട്ട് പോവാനാണ് സര്‍വ്വകലാശാലയുടെ തീരുമാനം. ഇന്നലെ വൈകുന്നേരമാണ് ഗവര്‍ണറുടെ പരിപാടി നടന്നത്. സ്ഥലത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം ശക്തമായിരുന്നു.
Also Read; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയം; തിരുത്തേണ്ടത് തിരുത്തുമെന്ന് എംവി ഗോവിന്ദന്‍
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെ ചൊല്ലിയുള്ള പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഇന്നലെ കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ പരിപാടിയില്‍ ചിത്രം വച്ചതിനെ ചൊല്ലിയുള്ള പ്രതിഷേധം വന്‍ സംഘര്‍ഷമായി മാറിയിരുന്നു. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനാണ് എസ്എഫ്‌ഐയുടെയും കെഎസ്‌യുവിന്റെയും തീരുമാനം. അതേസമയം, ഭാരതാംബ ചിത്രം വച്ചുള്ള പരിപാടി അനുവദിക്കില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ നിലപാട് എടുത്തതില്‍ രാജ്ഭവന് അതൃപ്തിയുണ്ട്. ഇതില്‍ രാജ്ഭവന്റെ തുടര്‍നീക്കം പ്രധാനമാണ്. അതിനിടെ കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാന ചടങ്ങ് ഉച്ചക്ക് തൃശ്ശൂരില്‍ നടക്കും. ഭാരതാംബ വിവാദത്തിന് ശേഷം ഗവര്‍ണറും മന്ത്രി പി പ്രസാദും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടി കൂടിയാണിത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































