സര്‍ക്കാര്‍ ശ്രമം വിജയിച്ചില്ല; ഡിജിപി ചുരുക്കപ്പട്ടികയില്‍ നിന്ന് എംആര്‍ അജിത്കുമാര്‍ പുറത്ത്

ന്യൂഡല്‍ഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍നിന്ന് എഡിജിപി എം.ആര്‍. അജിത് കുമാര്‍ പുറത്ത്. റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യു പി എസ് സി യോഗത്തിലാണ് സംസ്ഥാന പോലീസ് മേധാവിമാരുടെ ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപമായത്.
Also Read; ഉത്തരാഖണ്ഡില്‍ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് ഒരു മരണം; 10 പേരെ കാണാനില്ല
എം.ആര്‍. അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിനാണ് പുതിയ പട്ടിക തിരിച്ചടിയായിരിക്കുന്നത്. എം.ആര്‍. അജിത് കുമാറിനെ കൂടാതെ സുരേഷ് രാജ് പുരോഹിതിനെയും ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിനെയും പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആറംഗ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ഡിജിപി റാങ്കിലുള്ള നാലുപേരെ മാത്രമേ പരിഗണിക്കൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും എം.ആര്‍. അജിത് കുമാറിനെ ഉള്‍പ്പെടുത്തുന്നതിനുവേണ്ടിയാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ പട്ടിക തയ്യാറാക്കി കേന്ദ്രത്തിനയച്ചത്. എം.ആര്‍. അജിത് കുമാര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ സര്‍ക്കാര്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…