#Politics #Top Four

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയം; തിരുത്തേണ്ടത് തിരുത്തുമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: നിലമ്പൂര്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാജയം പാര്‍ട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗീയത, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്. പ്രിയങ്ക ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയാണ്. 2019 മുതല്‍ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫിന് കൂട്ട്‌കെട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ദേശാഭിമാനി ലേഖനത്തിലൂടെയാണ് എംവി ഗോവിന്ദന്റെ വിമര്‍ശനം.

Also Read; ശക്തമായ മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

നിലമ്പൂരില്‍ ബിജെപിയുടേയും, എസ്ഡിപിഐയുടേയും വോട്ട് യുഡിഎഫ് നേടിയെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. കേരള രാഷ്ട്രീയത്തില്‍ ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് യുഡിഎഫിന്റെ കൂട്ടുകെട്ടുകള്‍. ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ല. നിലമ്പൂരില്‍ വോട്ട് ചോര്‍ച്ച ഉണ്ടായത് യുഡിഎഫിനാണെന്നും 2021 വിവി പ്രകാശിന് ലഭിച്ചതിനേക്കാള്‍ 1470 വോട്ട് യുഡിഎഫിന് കുറഞ്ഞുവെന്നും ദേശാഭിമാനി ലേഖനത്തില്‍ എംവി ഗോവിന്ദന്‍ ആരോപിച്ചു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *