#news #Top Four

നടി മീന ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: നടി മീന രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടി ബിജെപിയില്‍ പ്രവേശിച്ചേക്കുമെന്ന ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നത്. ഉപരാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ആത്മവിശ്വാസത്തോടെ ഭാവിയെ നയിക്കാന്‍ താങ്കളില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ സഹായിക്കും എന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് മീന കുറിച്ചത്. ഇതോടെയാണ് മീന രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. ബിജെപി പ്രവേശനം സാധ്യമായാല്‍ മീനയ്ക്ക് ഉയര്‍ന്ന ചുമതല നല്‍കിയേക്കുമെന്നും അനൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read; സെനറ്റ് ഹാളിലെ ഭാരതാംബ വിവാദം: പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നടപടിക്ക് സര്‍വ്വകലാശാല

ഈ വര്‍ഷം ആദ്യം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി എല്‍ മുരുകന്റെ വസതിയില്‍ സംഘടിപ്പിച്ച പൊങ്കല്‍ ആഘോഷത്തില്‍ മീന പങ്കെടുത്തിരുന്നു. ഇതോടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള മീനയുടെ താല്‍പര്യം സംബന്ധിച്ച പ്രചാരണം ആരംഭിച്ചത്. എന്നാല്‍ വൈകാതെ താരം പ്രചാരണം തള്ളി രംഗത്തെത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് ഡല്‍ഹിയിലെത്തിയ മീന ജഗദീപ് ധന്‍കറുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവെച്ചത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *