October 16, 2025
#news #Top Four

കാലപ്പഴക്കമുണ്ടായിരുന്നെങ്കില്‍ കെട്ടിടം പൊളിച്ചു മാറ്റണമായിരുന്നു; സണ്ണി ജോസഫ് എംഎല്‍എ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണ സംഭവം ആരോഗ്യരംഗത്തെ തകര്‍ച്ചയുടെ പര്യായമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ആരോഗ്യരംഗത്തെ അരക്ഷിതാവസ്ഥയാണ് വെളിവായതെന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം ആയതുകൊണ്ടാണ് ആളുകള്‍ക്ക് പരിക്കുപറ്റിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Also Read; കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണ സംഭവം; ഒരു സ്ത്രീക്ക് ദാരുണാന്ത്യം

കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നെങ്കില്‍ പൊളിച്ചു മാറ്റണമായിരുന്നു. ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ പരാജയമാണ്. അപാകതകളെ മന്ത്രിമാര്‍ എത്ര തേച്ചു മായ്ച്ചു കളയാന്‍ ശ്രമിച്ചാലും നടക്കില്ല. പോരായ്മകള്‍ സമ്മതിച്ച് തിരുത്തല്‍ വരുത്തണം. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ക്കെതിരെ സമരം വ്യാപിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *