#news #Top News

തെരുവുനായകള്‍ക്ക് കോഴിയിറച്ചിയും ചോറും; പുതിയ പദ്ധതിയുമായി ബെംഗളുരു കോര്‍പ്പറേഷന്‍

ബെംഗളൂരു: തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാന്‍ പുതിയ പദ്ധതി തയ്യാറാക്കി ബെംഗളൂരു കോര്‍പ്പറേഷന്‍. എല്ലാ ദിവസവും ഒരു നേരം വെച്ച് കോഴിയിറച്ചിയും ചോറും നല്‍കുന്നതാണ് പദ്ധതി. നഗരത്തിലെ ഏകദേശം 5000ത്തോളം വരുന്ന തെരുവുനായ്ക്കള്‍ക്കാണ് ഈ ‘ആനുകൂല്യം’ ലഭിക്കുക.

Also Read; ഡല്‍ഹിയില്‍ നാലുനില കെട്ടിടം തര്‍ന്നുവീണു; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയില്‍ എന്നിവയാണ് തെരുവുനായ്ക്കള്‍ക്ക് നല്‍കുക. 22.49 രൂപയാണ് ഒരു നായയുടെ ഭക്ഷണചിലവായി കോര്‍പ്പറേഷന്‍ കണക്കാക്കുന്നത്. ഒരു വര്‍ഷത്തേയ്ക്ക് 2.9 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെക്കപ്പെട്ടിട്ടുള്ളത്. നേരത്തെ തെരുവുനായകള്‍ക്ക് കോര്‍പ്പറേഷന്‍ ഭക്ഷണം എത്തിച്ച് നല്കിയിരുന്നു. ഇതാദ്യമായാണ് സസ്യേതര ഭക്ഷണം നല്‍കുന്നത്.

അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് മാര്‍ഗരേഖകളും അനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നഗരത്തില്‍ ആകെ എട്ട് സോണുകളാണ് ഉള്ളത്. അതില്‍ ഓരോ സോണിനും 36 ലക്ഷം രൂപ വീതമാണ് അനുവദിക്കുക. 500 നായ്ക്കള്‍ക്ക് ഓരോ കേന്ദ്രത്തിലും ഭക്ഷണം നല്‍കാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

എന്നാല്‍ പദ്ധതിക്കെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നുവരുന്നുണ്ട്. നഗരത്തിലാകെ രണ്ടര ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇവ ഇങ്ങനെ പെറ്റുപെരുകുന്നത് വന്ധ്യംകരണം അടക്കം ശക്തമാക്കാത്തതിനാലാണ് എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. ഇതിനിടെ ഇങ്ങനെ ഒരു പദ്ധതിയുടെ ആവശ്യകതയെയും അവര്‍ ചോദ്യം ചെയ്യുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *