#news #Top Four

ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനം വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനം വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സാമ്പത്തിക രംഗത്ത് വലിയ നേട്ടം കൈവരിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്രബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചെത്തിയ ശുഭാംശു ശുക്ലയെ അഭിനന്ദിക്കുകയും ചെയ്തു.

Also Read; സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോടും കണ്ണൂരും പ്രതിഷേധം

‘ഭാരതത്തിന്റെ സൈനിക ശക്തി ലോകം ഓപ്പറേഷന്‍ സിന്ദൂറിലൂടെ അറിഞ്ഞു. സൈന്യം ഓപ്പറേഷന്‍ സിന്ദൂറില്‍ 100 ശതമാനം ലക്ഷ്യം കണ്ടു. ഭീകര കേന്ദ്രങ്ങള്‍ മിനിട്ടുകള്‍ക്കുള്ളില്‍ ആക്രമിച്ചു തകര്‍ത്തു. ഈ സമ്മേളനം വിജയത്തിന്റെ ഉത്സവമാണ്. ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു. ഇത് അഭിമാനകരമാണ്. വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കാനായി. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള അതിവേഗ യാത്രയിലാണ് രാജ്യം. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആയുധങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. നക്‌സലെറ്റുകളെ ഉന്മൂലനം ചെയ്യും’ എന്നും മോദി വ്യക്തമാക്കി.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *