October 16, 2025
#news #Top Four

കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

മലപ്പുറം: കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദോഹയിലേക്ക് പുറപ്പെട്ട IX 375 നമ്പര്‍ വിമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. സാങ്കേതിക തകരാര്‍ കാരണമാണ് തിരിച്ചിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. എസി തകരാറായി എന്നാണ് വിശദീകരണം.

Also Read; വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു

ഇന്നലെ ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത് യാത്രക്കാര്‍ ഇറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എ.ഐ 315 നമ്പര്‍ വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ ഓക്‌സിലറി പവര്‍ യൂണിറ്റിലാണ് (എ.പി.യു) തീപിടിച്ചത്. തീപിടിച്ച എ.പി.യുവിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ നിലച്ചു. തീ ഉടന്‍ നിയന്ത്രണവിധമാക്കിയെന്നും വിമാനത്തിന് ചെറിയ കേടുപാട് സംഭവിച്ചെന്നും അധികൃതര്‍ അറിയിച്ചു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *