ബര്‍ത്ത് ടൂറിസം; വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎസ്

വാഷിങ്ടണ്‍: വിസ നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി യുഎസ്. അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ വേണ്ടി ഗര്‍ഭിണികള്‍ യുഎസിലേക്ക് യാത്ര ചെയ്യുന്നത് തടയാനാണ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് യുഎസ് എംബസി അറിയിച്ചു. യുഎസ് വിസ നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ ഗര്‍ഭിണികളും ചെറുപ്പക്കാരായ സ്ത്രീകളും വിസ ലഭിക്കാന്‍ ബുദ്ധിമുട്ടിയേക്കും.
Also Read: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസ്; പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം
ആര്‍ട്ടിക്കിള്‍ 14 പ്രകാരം രാജ്യത്ത് ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും പൗരത്വം ലഭിക്കുന്നത് മുതലെടുക്കാനുള്ള നീക്കമാണ് യുഎസ് അധികൃതര്‍ തടയുന്നത്. ജന്മാവകാശ പൗരത്വത്തിലെ ചില വ്യവസ്ഥകള്‍ റദ്ദാക്കാനുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന്റെ ഭാഗമായാണിത്. യുഎസിലേക്ക് യാത്ര ചെയ്യുന്നത് പൗരത്വം നേടിയെടുക്കാനുമുള്ള ഉദ്ദേശ്യത്തോടെ ആണെങ്കില്‍ വിസ നിഷേധിക്കുമെന്നാണ് യുഎസ് എംബസികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
യുഎസിലേക്ക് കുടിയേറി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പൗരത്വം നേടിയെടുക്കാനുള്ള നീക്കത്തെയാണ് ‘ബര്‍ത്ത് ടൂറിസം’ എന്ന് പറയുന്നത്. 2020ല്‍ ട്രംപ് ഇത് ഇല്ലാതാക്കാന്‍ നോക്കിയിരുന്നുവെങ്കിലും കോടതി എതിര്‍ക്കുകയായിരുന്നു.